കൊച്ചി: കേന്ദ്ര ട്രേഡ് യൂണിയൻ കർഷക സംഘടനകളുടെ തീരുമാന പ്രകാരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 13ന് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തുവാൻ യു.ഡി.ടി.എഫ് ജില്ലാ നേതൃത്വയോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. കരിം പാടത്തിക്കര, അഷ്‌റഫ് കളമശേരി , പി.പി. അലിയാർ, ഇ. തറുവയി കുട്ടി, ടി.കെ.രമേശൻ, കെ.കെ. ചന്ദ്രൻ, കെ.പി. കൃഷ്ണൻകുട്ടി, എം.എസ്.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.