പറവൂർ: ഏഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്. ഡി.എം.എൽ.ടി/ ബി.എസ്‌.സി.എം.എൽ.ടിയാണ് യോഗ്യത. കേരളത്തിലെ മെഡിക്കൽ കോളേജുകൾ അല്ലെങ്കിൽ ആരോഗ്യ സർവകലാശാലയിൽ നിന്നുള്ള കോഴ്‌സ് വിജയിച്ചവരാകണം. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ/കേരള ആരോഗ്യ സർവകലാശാല സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം. അഭിമുഖം 19ന് രാവിലെ 10ന് പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.