u

തൃപ്പൂണിത്തുറ : അത്താഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കലാസാഹിത്യ മത്സരങ്ങളുടെ ഭാഗമായിട്ടുള്ള ചെസ് ടൂർണമെന്റിന്റെ ഉദ്ഘാടനം എ.സി.പി രാജകുമാർ നിർവഹിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ രമസന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ. പ്രദീപ് കുമാർ, അത്താഘോഷം 2025ന്റെ ജനറൽ കൺവീനർ പി.ബി. സതീശൻ കലാ മത്സര കമ്മിറ്റി കൺവീനർ രാജലക്ഷ്മി, ഡി. അർജുനൻ, പി.എൽ. ബാബു എന്നിവർ സംസാരിച്ചു.