കൂത്താട്ടുകുളം : കൂത്താട്ടുകുളം ടൗണിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് ആംബുലൻസ്. രോഗിയുമായി എത്തിയ ആംബുലൻസ് വളരെ നേരം സെൻട്രൽ ജംഗ്ഷനിലും പിന്നീട് രാമപുരം കവലയിലും കിടക്കേണ്ടി വന്നു. കൂത്താട്ടുകുളത്ത് വൈകിട്ടാകുമ്പോൾ ഗതാഗത കുരുക്ക് രൂക്ഷമാണ്. ശനിയാഴ്ചകളിലാണ് ഗതാഗത കുരുക്ക് രൂക്ഷമെന്നും രാമപുരം കവലയിലും സെൻട്രൽ ജംഗ്ഷനിലും വേണ്ടത്ര ഗതാഗത നിയന്ത്രണം ഇല്ലാത്തതാണ് കാരണമെന്നും വ്യാപാരികൾ പറയുന്നു.