പറവൂർ: അനധികൃതമായി ചെക്കുകളും മുദ്രപ്പത്രങ്ങളും കൈക്കലാക്കി കൊള്ളപ്പലിശയ്ക്ക് പണം കടംകൊടുത്തിരുന്നയാൾ പിടിയിൽ. കരുമാല്ലൂർ മനയ്ക്കപ്പടി തോപ്പുപറമ്പിൽ വീട്ടിൽ രാജീവിനെയാണ് (52) ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ, ആലങ്ങാട്, കരുമാല്ലൂർ പ്രദേശങ്ങളിൽ കൊള്ളപ്പലിശക്കാർ വീണ്ടും വ്യാപകമായിട്ടുണ്ടന്ന പരാതിയിൽ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് ചെക്കുകൾ ലഭിച്ചു. തുക എഴുതാത്തതും ഒപ്പിട്ടതുമായ ചെക്കുകളായിരുന്നു എല്ലാം. കരാറെഴുതി ഒപ്പുവെപ്പിച്ച മുദ്രപ്പത്രങ്ങളും 3,000 രൂപയും പിടിച്ചെടുത്തു.