കാക്കനാട്: ഗവ.എൽ.പി.സ്കൂളിൽ കൃഷിത്തോട്ടം ഒരുക്കി തൃക്കാക്കര അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ. കാക്കനാട് എം.എ. അബുബക്കർ മെമ്മോറിയൽ ഗവ.എൽ.പി സ്കൂളിലാണ് കൃഷിത്തോട്ടം ഒരുക്കിയത്.
തക്കാളി,വെണ്ട,വഴുതന, പടവലം,ചീര എന്നിവയടക്കം 150ഓളം തൈകളാണ് നട്ടത്. തൃക്കാക്കര സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം.മാഹിൻകുട്ടി, അംഗങ്ങളായ ബി. സായ് കൃഷ്ണ,രാഹുൽ. ജോൺസൺ, കെ.വൈ.റസീന, സിജി മാർട്ടിൻ, ആസ്മി, ആശമോൾ തുടങ്ങിയവർ നേതൃത്വം നൽകി.