പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല, ബാലവേദി, യുവത എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലോത്സവം ആരംഭിച്ചു. കിഴക്കമ്പലം, എടത്തല പഞ്ചായത്തുകളിലെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വിദ്യാർത്ഥികൾ മത്സരിക്കും.
കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എൻ.പി അജയകുമാർ രചനാമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു അദ്ധ്യക്ഷനായി. സുബിൻ പി. ബാബു, മഹേഷ് മാളേക്കപ്പടി, ജയൻ പുക്കാട്ടുപടി, കെ.എം. മനോജ് തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ഇന്നത്തെ മത്സരങ്ങൾ എഴുത്തുകാരി വിനീത വിനി ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ ദേശീയപതാക ഉയർത്തലിനുശേഷം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ്, പി.ജി. സജീവ് എന്നിവർ കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനളത്തിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.കെ. മനോജ് മുഖ്യതിഥിയാകും. ഷാജി ജോർജ്, പി.ജി, സജീവ് എന്നിവരെ അനുമോദിക്കും.