ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമെൻ ആലുവയിലെ മൈക്രോബയോളജി വിഭാഗം ഭൂമിത്രസേന ക്ലബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധികളായ ഡെങ്കിപ്പനി, എച്ച്1എൻ1 എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അലീന കൊച്ചപ്പൻ, രണ്ടാം വർഷ എം.എസ്‌സി മൈക്രോബയോളജി വിദ്യാർത്ഥി മനു മാത്യു എന്നിവർ നേതൃത്വം നൽകി. കോളേജ് പരിസരം ഡ്രൈ ഡേ ആയി ആചരിക്കുന്നത് എങ്ങനെയെന്ന് ആശാ വർക്കർമാർ വിശദീകരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വിജി ഡാലി, ആശാ പ്രവർത്തകരായ അസ്നിബാദ്, ഹിമ, ബിന്ദു, സ്മിഷ, ജിബി എന്നിവർ പങ്കെടുത്തു.