കാക്കനാട്: ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം തിങ്കളാഴ്ച പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ കാക്കനാട് ഗവ.ഗേൾസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ഭക്ഷണം എത്തിച്ചു നൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറി സുനിൽ ഡാനിയേൽ, കൺവീനർ ഫ്രെഡ്ഡി അൽമെഡ, ട്രഷറർ ജിബി പീറ്റർ എന്നിവർ നേതൃത്വം നൽകി.
നാളെ രാവിലെ പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ നാനൂറോളം കാറ്ററിംഗ് സ്ഥാപനഉടമകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് നാലിന് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. നൂറിലധികം എ.കെ.സി.എ അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന നേത്രദാന സമ്മതപത്രം ഉമ തോമസ് എം.എൽ.എ അങ്കമാലി ലിറ്റിൽ ഫ്‌ളവർ കണ്ണാശുപത്രിയിലെ ഫാ. വർഗീസ് പാലാട്ടിക്ക് കൈമാറും.
ഭാരവാഹികളായ വി.കെ. വർഗീസ്, പി.എൻ. ഷാജി, ടി.എം. അയ്യൂബ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.