മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ പൊതുയോഗം സ്കൂൾ മാനേജർ വി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിബി എം.കെ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിജി ടി. ജി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ധന്യ വി.എസ്, അദ്ധ്യാപക പ്രതിനിധി ജോസഫ് ജെ, ഗോപകുമാർ കെ.പി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അനസ് തൈപ്പറമ്പിൽ (പി.ടി.എ പ്രസിഡന്റ്), നസീമ സുനിൽ ( വൈസ് പ്രസിഡന്റ് ) എന്നിവരെയും പുതിയ അക്കാഡമിക് എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരത്തെടുത്തു.