കൊച്ചി: യു.ഡി.എഫ് നിയോഗിച്ച ഹെൽത്ത് കമ്മിഷന്റെ ആദ്യസിറ്റിംഗ് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ 12ന് രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. ആരോഗ്യരംഗത്തെ വീഴ്ചകൾ പഠിക്കുന്നതിനും പരിഹാരനിർദ്ദേശം സമർപ്പിക്കുന്നതിനുമാണ് കമ്മിഷനെ നിയമിച്ചത്.

കമ്മിഷൻ അദ്ധ്യക്ഷൻ ഡോ.എസ്.എസ്. ലാൽ, അംഗങ്ങളായ ഡോ. ശ്രീജിത് എൻ. കുമാർ, ഡോ. പി.എൻ. അജിത, ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ, ഡോ.ഒ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് സിറ്റിംഗിൽ പങ്കെടുക്കുന്നത്.