പെരുമ്പാവൂർ: കൂവപ്പടി അയ്മുറി മഹാദേവർ ക്ഷേത്രത്തിൽ ദേവപ്രശ്‌ന പരിഹാര കർമ്മങ്ങളും രാമായണമാസാചരണവും നാളെ മുതൽ 15 വരെ നടക്കും. നാളെ വൈകിട്ട് രക്ഷോഘ്‌നഹോമം, വാസ്തുകലശം, വാസ്തു ഹോമം, വാസ്തുബലി. 13ന് സഹസ്ര കലശാഭിഷേകം, പഞ്ചഗവ്യം, പഞ്ചകം, ശ്രീഭൂതബലി, 14ന് രാവിലെ ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് ഭഗവത് സേവ. 15ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, തിലഹോമം, അന്നദാനം, ഔഷധകഞ്ഞി വിതരണം എന്നിവയും ഉണ്ടാകും.