കൊച്ചി: കത്തികാട്ടി ഭീഷണിപ്പെടുത്തി 14കാരന് മദ്യവും കഞ്ചാവും നൽകിയ കേസിലെ പ്രതി തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി പ്രബിൻ (40) ഒളിവിൽ. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസ് രജിസ്റ്റർ ചെയ്ത കേസിന് പിന്നാലെ ഒളിവിൽപ്പോവുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശിയുടെ കാമുകനാണ് പ്രതി. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്.
നഗരത്തിലെ ഒരു സ്‌കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് 14കാരൻ. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് കഴിയുകയാണ്. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം വാടകവീട്ടിലാണ് താമസം.