മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരദിനം ആചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എ. കബീർ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി പി.സി. മത്തായി വ്യാപാര ദിന സന്ദേശം നൽകി. ട്രഷറർ നാസർ മൂലയിൽ, ഗോൾഡ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ഇ. ഷാജി, വനിത വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സുലൈഖ അലിയാർ, യൂത്ത് വിംഗ് മണ്ഡലം സെക്രട്ടറി ഉനൈസ് അസീസ് എന്നിവർ സംസാരിച്ചു.