kvves-

നെടുമ്പാശേരി: നെടുമ്പാശേരിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ദേശീയ വ്യാപാരി ദിനാഘോഷം നെടുമ്പാശേരി മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് വെൽഫയർ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ബി. സജി അദ്ധ്വക്ഷനായിരുന്നു. വിവിധ യൂണിറ്റ് ഭാരവാഹികളായ കെ.ജെ. ഫ്രാൻസിസ്, എ.വി. രാജഗോപാൽ, പി.പി. ബാബുരാജ്, സി.ഡി. ആന്റു, പി.പി. ദേവസികുട്ടി, ബിന്നി തരിയൻ, കെ.ജെ. പോൾസൺ, ഷൈബി ബെന്നി, ആനി ഫ്രാൻസിസ്, മറിയാമ്മ പൗലോസ്, ഷിമ്മി സുരേഷ്, പ്രിൻസി വിൻസൺ, മോളി മാത്തുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.