marapatty

മൂവാറ്റുപുഴ: ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ മരപ്പട്ടിയേയും കുഞ്ഞുങ്ങളേയും കണ്ടെത്തി. കായനാട് ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിലാണ് മരപ്പട്ടിയും കുഞ്ഞുങ്ങളും ഉണ്ടായിരുന്നത്. സ്‌കൂൾ ജീവനക്കാരാണ് കണ്ടെത്തിയത്. 3 മാസത്തോളം പ്രായമായ മരപ്പട്ടി കുഞ്ഞുങ്ങളെ ഫോറസ്റ്റിന്റെ റെസ്‌ക്യൂ ടീം അംഗം സെവിപുവൻ എത്തി പിടികൂടുന്നതിനിടെ തള്ള മരപ്പട്ടി രക്ഷപ്പെട്ടു. മരപ്പട്ടി കുഞ്ഞുങ്ങളെ കോതമംഗലം ആർ.ആ‍ർ.ടിക്ക് കൈമാറി.