a-prabhakaran-master-89

പെരുമ്പാവൂർ: ഒക്കൽ കാരിക്കോട് അറയ്ക്കൽവീട്ടിൽ എ. പ്രഭാകരൻ മാസ്റ്റർ (89, റിട്ട. അദ്ധ്യാപകൻ എസ്.എച്ച്.ഒ.എച്ച്.എസ്, മൂക്കന്നൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ സെക്രട്ടറി, യൂണിയൻ കൗൺസിലർ, കേരളകൗമുദി റീഡേഴ്‌സ് ക്ലബ് കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലതിക (റിട്ട. പ്രിൻസിപ്പൽ, ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, ഒക്കൽ). മക്കൾ: അഡ്വ. എ.പി. രാജേഷ്, എ.പി. സന്തോഷ് (ഓസ്‌ട്രേലിയ). മരുമക്കൾ: രാഖി, ഹാപ്പി. സഹോദരങ്ങൾ: ഉണ്ണി, ലക്ഷ്മി, മല്ലിക, രത്‌നമ്മ, രുക്മിണി, ലീല, ശാന്ത.