mrd

മരട്: മരട് നഗരസഭയിലെ 25-ാം ഡിവിഷനിൽ വയോജനങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ. കെ. ബാബു നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.
മരട് നഗരസഭാ ചെയർപേഴ്‌സൺ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡിവിഷൻ കൗൺസിലർ ബെൻഷാദ് നടുവിലവീട്, വൈസ് ചെയർപേഴ്‌സൺ രശ്മി സനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ശോഭ ചന്ദ്രൻ, ബേബി പോൾ, മരട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.കെ. സുരേഷ് ബാബു, കൗൺസിലർമാരായ ടി.എം. അബ്ബാസ്, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, സിബി സേവ്യർ, സി.വി. സന്തോഷ്, ജയ ജോസഫ്, പത്മപ്രിയ വിനോദ്, മോളി ഡെന്നി, വയോജന ക്ലബ്ബിന്റെ പ്രസിഡന്റ് ജോസഫ് പി.പി., സെക്രട്ടറി എ.വി. ദിനേശൻ എന്നിവർ സംസാരിച്ചു.