മരട്: പനങ്ങാട് രാഗലയ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 31 ന് പനങ്ങാട് ചങ്ങനാട്ട് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് കരോക്കെ സിനിമാഗാനാലാപന മത്സരം നടത്തും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ 12 വയസിന് മുകളിലുള്ള 50 പേർക്ക് പങ്കെടുക്കാൻ അവസരമുണ്ട്. ഒന്നാം സമ്മാനം 5001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 3001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 2001 രൂപയും ട്രോഫിയും. പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ 15ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ഫീസ് 250 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കായി 9446969484, 9847385644 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.