വൈപ്പിൻ: ഞാറക്കൽ പെരുമ്പള്ളി സഹകരണ സംഘത്തിന്റെ മോൺ. ഇമ്മാനുവൽ ലോപ്പസ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണം സഹോദരനഗർ എസ്.എൻ. ഓഡിറ്റോറിയത്തിൽ കർത്തേടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൽ. ദിലീപ് കുമാറും ഞാറക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി സംഘം പ്രസിഡന്റ് പി.പി. ഗാന്ധി അദ്ധ്യക്ഷനായി. വി.കെ. സുരേഷ് ബാബു കണ്ണൂർ, സംഘം വൈസ് പ്രസിഡന്റ് രാജു ആന്റണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ജിഘോഷ്, വാസന്തി സജീവ്, ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കണ്ണങ്ങനാട്ട്, കർത്തേടം റൂറൽ സഹകരണ സംഘം പ്രസിഡന്റ് ജോർജ് സെക്കീര തുടങ്ങിയവർ സംസാരിച്ചു.