വൈപ്പിൻ: എടവനക്കാട് അണിയിൽ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആചരിച്ചു. റാലിക്ക് ശേഷം അസോസിയേഷൻ ജൂബിലി ഹാളിൽ വിദ്യാഭ്യാസ അവാർഡ് വിതരണം, പ്രതിഭകളെ ആദരിക്കൽ, ചികിത്സാ സഹായ വിതരണം, മരണാനന്തര സഹായ വിതരണം എന്നിവ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ജനറൽ സെക്രട്ടറി എസ്.ജെ .ഗലീലിയോ ഉദ്ഘാടനം ചെയ്തു. എ.എ മാത്തൻ അദ്ധ്യക്ഷനായി. ഞാറക്കൽ ടൗൺ യൂണിറ്റ് നടത്തിയ വ്യാപാരി ദിനാചാരണ സമ്മേളനം ജില്ലാ സെക്രട്ടറി പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. ആന്റണി അഴീക്കൽ, കെ. ആർ. രഘുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.