 കണയന്നൂർ യൂണിയൻ യൂത്ത്മൂവ്മെന്റ് നേതൃക്യാമ്പ് ചാത്തമ്മയി​ൽ

കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് നേതൃത്വ ക്യാമ്പ് 'യൂത്ത് ഇഗ്നൈറ്റ്" ഇന്ന് പനങ്ങാട് ചാത്തമ്മ കായൽവ്യൂ റി​സോർട്ടി​ൽ നടക്കും. രാവി​ലെ 9ന് കണയന്നൂർ യൂണി​യൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് പ്രസി​ഡന്റ് വി​നോദ് വേണുഗോപാൽ അദ്ധ്യക്ഷത വഹി​ക്കും. പത്തി​ന് യോഗം കൗൺ​സി​ലർ പി​.ടി​. മന്മഥനും 2ന് ജയപ്രകാശ് ബാലനും ക്ളാസെടുക്കും. കണയന്നൂർ യൂണി​യൻ വൈസ് ചെയർമാൻ സി​.വി​.വി​ജയൻ, യോഗം യൂത്ത്മൂവ്മെന്റ് വൈസ് പ്രസി​ഡന്റുമാരായ ഉണ്ണി​ കാക്കനാട്, ഷി​നി​ൽ കോതമംഗലം, യൂണി​യൻ വനി​താസംഘം സെക്രട്ടറി​ വി​ദ്യ സുധീഷ്, സൈബർ സേന ചെയർമാൻ റെജി​ വേണുഗോപാൽ, വൈദി​കയോഗം സെക്രട്ടറി​ സനോജ് ശാന്തി​, സുരേഷ് (എംപ്ളോയീസ് ഫോറം), അഡ്വ. രാജൻ ബാനർജി​ (പെൻഷനേഴ്സ് കൗൺ​സി​ൽ), പ്രാർത്ഥന പ്രകാശ് (കുമാരി​ സംഘം), ചേപ്പനം ശാഖാ പ്രസി​ഡന്റ് സുരേഷ് പറത്താട്ടി​ൽ തുടങ്ങി​യവർ സംസാരി​ക്കും. യൂണി​യൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി​ ശ്രീജി​ത്ത് ശ്രീധർ സ്വാഗതവും വൈസ് പ്രസി​ഡന്റ് ധനേഷ് മേച്ചേരി​ൽ നന്ദി​യും പറയും.