justce-arun
ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ യുവ അഭിഭാഷക കൺവെൻഷൻ ജസ്റ്റിസ് വി.ജെ. അരുൺ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യത്തിൽ അത്യാന്താപേക്ഷിതമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി.ജി. അരുൺ പറഞ്ഞു. സർക്കാരുകൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നു എന്ന ആരോപണമുയരുന്നുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ജഡ്ജിമാരെ വിചാരണ ചെയ്യുന്നതും സ്വതന്ത്ര വിധിന്യായങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ യുവ അഭിഭാഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് ഇബ്രാഹിം അബ്ദുൾസമദ് അദ്ധ്യക്ഷനായി. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, ലോയേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സി. മോഹനൻ, ജില്ലാ സെക്രട്ടറി കെ.കെ. നാസർ, പ്രസിഡന്റ് ടി.പി. രമേശ് എന്നിവർ സംസാരിച്ചു.

ബാർ കൗൺസിലിൽ ദളിത് വനിതാ, യുവ അഭിഭാഷകരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദളിത് വനിതാ പ്രാതിനിദ്ധ്യമെന്നത് ഭരണഘടനാ തത്വങ്ങളോടുള്ള പ്രതിബദ്ധതയാണ്. യുവ അഭിഭാഷകർ ഏറെ പേർ അഭിഭാഷക രംഗത്തേക്ക് കടന്നുവരുന്ന സാഹചര്യത്തിൽ അവരുടെ പ്രാതിനിധ്യവും ബാർ കൗൺസിലിൽ ഉറപ്പു വരുത്തണം. വനിതാ അഭിഭാഷകർക്കെതിരെ അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ലൈംഗിക അതിക്രമങ്ങളിൽ പരാതി നൽകാൻ ആഭ്യന്തര പരാതി പരിഹാര സമിതികൾ രുപീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. യുവ അഭിഭാഷക സമിതി ചെയർപേഴ്‌സണായി നമിത ജോർജിനെയും കൺവീനറായി പി. ആദിലിനെയും തിരഞ്ഞെടുത്തു.