കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് 1.80 ലക്ഷം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന നിയമവിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. എറണാകുളം ഗവ. ലാ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി എറണാകുളം നോർത്ത് പച്ചാളം കൊമരോത്ത് വീട്ടിൽ അമൽ (27), പച്ചാളം കാട്ടുങ്കൽ അമ്പലത്തിന് സമീപം ചൗക്കപ്പറമ്പ് വീട്ടിൽ ശ്രീജിത്ത് (28) എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി കുട്ടപ്പായി എന്നു വിളിക്കുന്ന സാംജോസഫ് നേരത്തേ പിടിയിലായിരുന്നു. അമൽ രണ്ടാംപ്രതിയാണ്. ജനുവരിയിൽ അയ്യപ്പൻകാവിൽ താമസിക്കുന്ന തൊഴിലാളികളുടെ പണവും മൊബൈലുമാണ് തട്ടിയെടുത്തത്.