edayappuram
എടയപ്പുറം ശാഖയിൽ പ്രസിഡന്റ് ടി.എ. അച്ചുതൻ പതാക ഉയർത്തുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നൂറുകണക്കിന് കേന്ദ്രങ്ങളിൽ ഇന്നലെ പീതപതാക ഉയർന്നു. യൂണിയൻ പരിധിയിലെ 61 ശാഖകളിലും 420 കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും ശ്രീനാരായണീയ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തി.

ആലുവ യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ജയന്തി സന്ദേശം നൽകി. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ഭാരവാഹികളായ വി.ഡി. രാജൻ, പി.പി. സനകൻ, സജീവൻ ഇടച്ചിറ, ടി.എസ്. സിജുകുമാർ, പോഷക സംഘടന ഭാരവാഹികളായ അമ്പാടി ചെങ്ങമനാട്, സുനീഷ് പട്ടേരിപ്പുറം, ലതാ ഗോപാലകൃഷ്ണൻ, ബിന്ദു രതീഷ്, ജഗൽകുമാർ ഈഴവൻ, ദീപക് മാങ്ങാമ്പിള്ളി, ബിജുവാലത്ത്, മോഹനൻ തോട്ടക്കാട്ടുകര, അഡ്വ. കെ.പി. രാജീവൻ, കെ.എൻ. രവീന്ദ്രൻ, എം.കെ. രാജീവ് എന്നിവർ സംസാരിച്ചു.

എടയപ്പുറം ശാഖയിൽ പ്രസിഡന്റ് ടി.എ. അച്ചുതൻ പതാക ഉയർത്തി. സെക്രട്ടറി സി.ഡി. സലിലൻ, വൈസ് പ്രസിഡന്റ് സോമരാജ്, ദേവസ്വം മാനേജർ പ്രേമൻ പുറപ്പേൽ, ഷീബ സുനിൽ, മിനി പ്രദീപ്, ഷൈല പ്രേമൻ എന്നിവർ നേതൃത്വം നൽകി.

ചാലക്കൽ ശാഖയിലും കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും പീതപതാക ഉയർത്തി. ശാഖ പ്രസിഡൻറ് രവീന്ദ്രൻ ശാഖയിൽ പതാക ഉയർത്തി. രാജൻ പ്രഭാഷണം നടത്തി. മേഖല കൺവീനർ സുനിൽ ഘോഷ്, ശാഖ സെക്രട്ടറി സുനിൽകുമാർ, ജിനിൽകുമാർ എന്നിവർ സംസാരിച്ചു.

പട്ടേരിപ്പുറം ശാഖയിൽ പ്രസിഡന്റ് പി.കെ. ശ്രീകുമാർ പതാക ഉയർത്തി. ശാഖ സെക്രട്ടറി പി.വി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് രഘുനാഥ്, യൂണിയൻ കമ്മിറ്റി അംഗം സതി ഗോപി എന്നിവർ സംസാരിച്ചു. ഈസ്റ്റ് കടുങ്ങല്ലൂർ ശാഖയിൽ പ്രസിഡൻ്റ് എൻ.എൻ. സജീവ് പതാക ഉയർത്തി. സെക്രട്ടറി എൻ.സി. വിനോദ് സംസാരിച്ചു.
പൊയ്ക്കാട്ടുശേരി ശാഖയിൽ പ്രസിഡന്റ് സി.കെ. ശശി പതാക ഉയർത്തി. സെക്രട്ടറി മല്ലിക വിജയൻ, വൈസ് പ്രസിഡന്റ് ടി.എൻ. ജനാർദ്ദനൻ, യൂണിയൻ കമ്മിറ്റി മെമ്പർ സുനിൽകുമാർ, ദീപക് മാങ്ങാമ്പിള്ളി, രതീഷ് പാലക്കൽ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇരുചക്ര വാഹനറാലി സംഘടിപ്പിച്ചു. ശാഖയിൽ ഗുരുപൂജയും പ്രാർത്ഥനയും നടന്നു.

കപ്രശേരി ശാഖയിൽ പ്രസിഡന്റ്‌ പി.എൻ. ദേവരാജൻ പതാക ഉയർത്തി. സെക്രട്ടറി കെ.ആർ. സോമൻ സംസാരിച്ചു.

തോട്ടക്കാട്ടുകര ശാഖയിൽ പ്രസിഡന്റ് ദിലീപ് കുമാർ പതാക ഉയർത്തി. സെക്രട്ടറി പി.ആർ. രാജേഷ് സംസാരിച്ചു. വിവിധ കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തൽ നടന്നു.

കുറുമശേരി ശാഖയിൽ പ്രസിഡന്റ് എ.എൻ. രാജൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എ.എൻ. സജീവ്, സെക്രട്ടറി എം.കെ. ശശി, കെ.വി. ഷിബു, രജനി രാജൻ എന്നിവർ സംസാരിച്ചു.

ചെങ്ങമനാട് ശാഖയിൽ പ്രസിഡന്റ് കെ.ആർ. ദിനേശ് പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സന്ദേശം നൽകി. സെക്രട്ടറി കെ.ഡി. സജീവൻ, വൈസ് പ്രസിഡന്റ് അമൽരാജ്, കൺവീനർ എൻ. സുരേഷ് എന്നിവർ സംസാരിച്ചു.