കൊച്ചി: തൃപ്പൂണിത്തുറ ആർ.എൽ.വി. മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സ് കോളേജിൽ ഇന്ന് മുതൽ അഞ്ച് ദിവസം സംഗീതവും നൃത്തവും ചിത്ര, ശില്പ കലകളും പൂത്തിറങ്ങും. 'സമഭാവന' എന്ന പേരിൽ നടക്കുന്ന കലോത്സവം പ്രശസ്തരായ കലാകാരന്മാരും കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഒരുക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 10:30 വരെ തുടർച്ചയായി വിവിധ പരിപാടികൾ ഉണ്ടായിരിക്കും. ഇതിനോടനുബന്ധിച്ച് ഫൈൻ ആർട്‌സ് എക്‌സിബിഷനുകളും നടക്കും.
ചെണ്ട വകുപ്പ് അദ്ധ്യാപകൻ കലാമണ്ഡലം ശ്രീരാജിന്റെ നേതൃത്വത്തിൽ നടക്കുന്ന മുരിയടന്ത മേളത്തോടെ രാവിലെ 9ന് പരിപാടികൾക്ക് തുടക്കമാകും. 10 മണിക്ക് കെ. ബാബു എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ്, സംവിധായകൻ തരുൺ മൂർത്തി, ഡോ. കെ. ഓമനക്കുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുക്കും. പ്രിൻസിപ്പൽ പ്രൊഫ. ആർ. രാജലക്ഷ്മി, ജനറൽ കൺവീനർ ഷിജു ജോർജ്, കോഓർഡിനേറ്റർ എ. രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കലാപരിപാടികൾ
ഇന്ന് : ഉച്ചയ്ക്ക് 1 മുതൽ : ഭജൻ, കഥകളി, ഭരതനാട്യം (എസ്.വിഷ്ണു, വൈകിട്ട് ശ്രീദേവി ജയകൃഷ്ണൻ, കെ.എം. ജയകൃഷ്ണൻ, ചെന്നൈ), 8ന് കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെ മോഹിനിയാട്ടം
നാളെ 9 മുതൽ : പഞ്ചമദ്ദളകേളി, വീണ, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ബാൻഡ്, വൈകിട്ട് 5ന് ഡോ.ശ്രീവത്സൻ ജെ.മേനോന്റെ കച്ചേരി. 8ന് സന്ധ്യ മനോജിന്റെ ഒഡിസി. 9.15ന് ശ്രീരാമപട്ടാഭിഷേകം കഥകളി.
ബുധൻ : 9.30ന് മൃദംഗകച്ചേരി, വയലിൽ വകുപ്പ് മേധാവി പാർവതി അമ്മാളിന്റെ വയലിൻ കച്ചേരി, സമാഗമം മോഹിനിയാട്ടം, ഈസ്റ്റേൺ വയലിൻ, 5ന് ഡോ.ജെ.നന്ദിനിയുടെ കച്ചേരി 8ന് മീര ശ്രീനാരായണന്റെ ഭരതനാട്യം
വ്യാഴം: ഭരതനാട്യം, 2.30ന് ഗാനമേള. 5.30ന് പാരിസ് ലക്ഷ്മിയുടെ ഭരതനാട്യം, 8ന് ഡോ.സുനന്ദ നായരുടെ മോഹിനിയാട്ടം.
വെള്ളി: 9ന് തായമ്പക, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി.ആർ.കുമാരകേരള വർമ്മയെ ആദരിക്കും. 12ന് അദ്ധ്യാപിക റിതുമോഹന്റ കച്ചേരി, രത്ന ബാന്റ്, ഭരതനാട്യം വകുപ്പ് മേധാവി ഷിംന രതീഷിന്റെ ഭരതനാട്യം. 7.30ന് ഗോപികാവർമ്മയുടെ മോഹിനിയാട്ടം. 9.30ന് ജോയൽ വി ജോയുടെ ആഹാ ബാന്റ്
പങ്കെടുക്കുന്ന പ്രമുഖർ
തരുൺ മൂർത്തി
ഡോ.കെ.ഓമനക്കുട്ടി
കലാമണ്ഡലം പ്രഷീജ ഗോപിനാഥ്
ഡോ.ശ്രീവത്സൻ ജെ.മേനോൻ
ഡോ.സന്ധ്യ മനോജ്
ഡോ.എൻ.ജെ.നന്ദിനി
മീര ശ്രീനാരായണൻ
പാരിസ് ലക്ഷ്മി
ഡോ.സുനന്ദനായർ
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
പ്രൊഫ.പി.ആർ.കുമാരകേരള വർമ്മ
ഗോപികാവർമ്മ