use2

കൊച്ചി: ഒറ്റനോട്ടത്തിൽ പ്രയോജനമില്ലെന്ന് തോന്നുന്ന ആശയങ്ങളെ നവീകരിച്ച് വെബ് ആപ്പുകളും ചാറ്റ്‌ബോട്ടുകളും പോലുള്ള ഉത്പന്നങ്ങളാക്കി മാറ്റാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന പദ്ധതിയുമായി ടിങ്കർ ഹബ് ഫൗണ്ടേഷന്റെ 'യൂസ്‌ലെസ് പ്രോജക്ട്'. കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് നടന്ന 'മേക്ക് എത്തോൺ' പരിപാടിയുടെ രണ്ടാം പതിപ്പാണ് പൂർത്തിയായത്. വിദ്യാർത്ഥികളിൽ പരീക്ഷണാത്മക ചിന്തയും സർഗാത്മകതയും വളർത്തുകയാണ് പദ്ധതിലക്ഷ്യം.
60 ക്യാമ്പസുകളിൽ നിന്നുള്ള 5000ത്തോളം വിദ്യാർത്ഥികളാണ് ഒമ്പത് ദിവസം നീണ്ട പരിപാടിയിൽ പങ്കെടുത്തു. സാധാരണ ഉപയോഗശൂന്യമെന്ന് കരുതുന്ന 1300ൽ അധികം നൂതനമായ പ്രോജക്ടുകളാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. ഈവർഷം 25 വിദ്യാർത്ഥികൾക്ക് അഞ്ചു ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്, സ്റ്റാർട്ടപ്പ് വിദഗ്ദ്ധരുടെ മാർഗനിർദ്ദേശം, പ്രത്യേക പഠനപരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ ലഭിക്കും. എൻജിനിയറിംഗ്, ഫൈൻ ആർട്‌സ്, ഡിസൈൻ തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികളെ പുതിയ പരീക്ഷണങ്ങൾ നടത്താനും സ്വതന്ത്രമായി ചിന്തിക്കാനും പരിപാടി പ്രോത്സാഹിപ്പിക്കുന്നു.

ടിങ്കർഹബ് ഫൗണ്ടേഷൻ
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ പ്രസ്ഥാനമാണ് ടിങ്കർഹബ്. എല്ലാവർക്കും സാങ്കേതികവിദ്യാഭ്യാസവും പ്രായോഗിക പഠനവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 2014ൽ ആരംഭിച്ച സംഘടന, ഇതുവരെ 62ൽ അധികം ക്യാമ്പസുകളിലായി 23,000ൽ അധികം വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയിട്ടുണ്ട്.

ഭയമില്ലാതെ എന്തും നിർമ്മിക്കാനുള്ള വിദ്യാർത്ഥികൾക്ക് അവസരം നൽകുകയാണ് പ്രോജക്ട്‌. സംരംഭം ആരംഭിക്കാനും കണ്ടെത്തലുകളും കാഴ്ചപ്പാടുകൾ സൃഷ്‌ടിക്കാനും സഹായിക്കും.

മെഹർ എം.പി.

സഹസ്ഥാപകൻ
ടിങ്കർഹബ് ഫൗണ്ടേഷൻ

വിദ്യാർത്ഥികൾക്ക് സ്വന്തമായി ക്രിയാത്മകമായി ചെയ്യാനുള്ള ആത്മവിശ്വാസം നൽകുകയാണ് യൂസ്‌ലെസ് പ്രോാജക്ടിലൂടെ ലക്ഷ്യമിടുന്നത്.

കുര്യൻ

സി.ഒ.ഒ

തിങ്കർഹബ് ഫൗണ്ടേഷൻ


മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് കഴിവുള്ള സാങ്കേതിക സംരംഭകരെ സൃഷ്‌ടിക്കാൻ വിദ്യാർത്ഥികളിൽ പ്രോജക്ട് അധിഷ്ഠിതപഠനം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.

ടോം തോമസ്

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

കേരള സ്റ്റാർട്ടപ്പ് മിഷൻ