sbg

കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് ജില്ലയിൽ രണ്ട് പുതിയ പഠനകേന്ദ്രങ്ങൾ കൂടി അനുവദിച്ചു. തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജ്, കാലടി ശ്രീശങ്കര കോളേജ് എന്നിവയാണ് പുതിയ കേന്ദ്രങ്ങൾ. ഇതോടെ ജില്ലയിലെ പഠനകേന്ദ്രങ്ങളുടെ എണ്ണം നാലായി. നിലവിൽ ജില്ലയിൽ ഡിഗ്രി, പി.ജി. കോഴ്‌സുകളിലായി 6500 പേരാണ് പഠിതാക്കൾ. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പഠനകേന്ദ്രങ്ങളിൽ ക്ലാസുകൾ നടക്കുക.
എം.ബി.എ.യും എം.സി.എ.യും ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യേക പ്രവേശന വിജ്ഞാപനം ഉടൻ ഇറക്കുമെന്ന് വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് അറിയിച്ചു.

കോഴ്‌സുകളും മറ്റ് സവിശേഷതകളും
29 കോഴ്‌സുകൾ: 17 ഡിഗ്രി കോഴ്‌സുകളും 12 പി.ജി. കോഴ്‌സുകളുമാണ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസം വഴി നടത്തുന്നത്. ഡിഗ്രിയിൽ നാലെണ്ണം നാല് വർഷത്തെ ഓണേഴ്‌സ് കോഴ്‌സുകളാണ്. ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷാ കോഴ്‌സുകളും ഉടൻ ആരംഭിക്കും. തുല്യതാ പരീക്ഷകൾ പാസായവർക്കും ഡിഗ്രിക്ക് ചേരാം.

ഇരട്ട ബിരുദം: മറ്റ് സർവകലാശാലകളിൽ റെഗുലർ, വിദൂര മോഡുകളിൽ ഡിഗ്രി പഠിക്കുന്നവർക്ക് ഒരേസമയം മറ്റൊരു ഡിഗ്രിക്ക് എസ്.എൻ.ജി. ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ചേരാം. ഒരേസമയം രണ്ട് ഡിഗ്രികൾ സ്വന്തമാക്കാനുള്ള അവസരമാണിത്.

കുറഞ്ഞ ഫീസ്: ഡിഗ്രിക്ക് വർഷം 4500 രൂപയും പി.ജി.ക്ക് 5750 രൂപയുമാണ് ശരാശരി ഫീസ്. ആഴ്ചതോറുമുള്ള കോൺടാക്ട് ക്ലാസുകൾ, സമഗ്രമായ സ്റ്റഡി മെറ്റീരിയലുകൾ, ക്ലാസുകളുടെ വീഡിയോ റെക്കാഡിംഗുകൾ, ഡിജിറ്റൽ ലൈബ്രറി ആക്‌സസ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും.

പുതി​യ കോഴ്സുകൾ

ബി​.എ പബ്ളി​ക് അഡ്മി​നി​സ്ട്രേഷൻ

എം.എസ്. ഡബ്‌ള്യു

എം.എസ്.സി​ മാത്‌സ്

എം. ലി​ബ്

 ബി​. ലി​ബ്

ബി​. എഡ്

 റി​സർച്ച്

ജി​ല്ലയി​ലെ പഠന കേന്ദ്രങ്ങൾ

1. മഹാരാജാസ് കോളേജ്, എറണാകുളം

2. ശ്രീശങ്കര കോളേജ്, പെരുമ്പാവൂർ

3. മോഡൽ എൻജി​. കോളേജ്, തൃക്കാക്കര

4.ശ്രീശങ്കര കോളേജ്, കാലടി​

30 ദി​വസത്തി​നുള്ളി​ൽ ഫലപ്രഖ്യാപനം, സ്ക്രീൻ വാല്യൂഷൻ, ഓപ്പൺ​ ബുക്ക് പരീക്ഷാരീതി​ തുടങ്ങി​യവ എസ്.എൻ.ജി​. സർവകലാശാലയി​ൽ നി​ലവി​ലുണ്ട്. വി​ദ്യാർത്ഥി​യുടെ സൗകര്യത്തി​നനുസരി​ച്ച് പരീക്ഷ നടത്തുന്ന എക്സാം ഓൺ​ ഡി​മാൻഡ് ഉടനെ ആരംഭി​ക്കും.

ഡോ. വി​.പി​.ജഗതി​രാജ്

വൈസ് ചാൻസലർ