basheer

കൊച്ചി: വൈസ്‌മെൻ ഇന്റർനാഷണലിന്റെ പരമോന്നത ബഹുമതിയായ ഹാരി എം. ബാലൻറൈൻ വി.എസ് ബഷീറിന് ലഭിച്ചു. വൈസ്‌മെൻ നൽകുന്ന പരമോന്നത പുരസ്‌കാരമാണിത്. ജപ്പാനിലെ കുമാമോട്ടോയിൽ നടന്ന 31ാം ഏഷ്യ പസഫിക് ഏരിയ കൺവെൻഷനിൽ ഇന്റർനാഷണൽ മുൻപ്രസിഡന്റ് എ. ഷാനവാസ്ഖാൻ സമ്മാനിച്ചു. വൈസ്‌മെൻ പ്രസ്ഥാനത്തിന് ഭാരവാഹിയെന്ന നിലയിൽ നൽകുന്ന അസാധാരണ നേതൃത്വം, അർപ്പണം, ജീവിതകാലസേവനം, പ്രവർത്തന മികവ് എന്നിവയ്ക്കുള്ള അംഗീകാരമാണ് അവാർഡ്. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ടസിന്റെ മാനേജിംഗ് ഡയറക്‌ടർ, ഇന്ത്യൻ റെയർ എർത്ത്സ് മേധാവി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ അദ്ദേഹം വിരമിച്ചശേഷം കൊച്ചിയിലാണ് താമസം.