ph
തുറവുംകര യൂസഫ് മെമ്മോറിയൽ വായനശാലയുടെ സംഘടിപ്പിച്ച പി.കെ.ഇബ്രാഹിംകുട്ടി, പി.എ.ഇബ്രാഹിം കുട്ടി അനുസ്മരണം കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: തുറവുംകര യൂസഫ് മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി സ്ഥാപക പ്രസിഡന്റ് പി.കെ.ഇബ്രാഹിം കുട്ടി, സ്ഥാപക അംഗം പി.എ. ഇബ്രാഹിം കുട്ടി എന്നിവരുടെ അനുസ്മരണം നടത്തി. കാലടി ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.എച്ച്. നൗഷാദ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.എ.എം. കമാൽ, എം.പി. സേതുമാധവൻ, ജി. ഉഷാദേവി, എം.കെ. ലെനിൻ, ശ്രീമൂലനഗരം പൊന്നൻ, ശശാങ്ക ശേഖരൻ, കാലടി എസ്. മുരളീധരൻ, മന്മഥൻ നായർ, സി.കെ. ദാസൻ, വായനശാലാ സെക്രട്ടറി എ.എ. ഗോപി ലൈബ്രേറിയൻ ഇ.എസ്. സതീശൻ എന്നിവർ സംസാരിച്ചു.