മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ ബി.എഡ് കോളേജിന്റെ സഹകരണത്തോടെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ന‌ടത്തുന്ന എം.കെ. സാനു അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ 9.30ന് ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനാകും. മാദ്ധ്യമ പ്രവർത്തകൻ പി.എസ്. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തും.