കൊച്ചി: ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി ക്വിറ്റ് ഇന്ത്യാദിനത്തിൽ 'ഫാസിസം ഇന്ത്യ വിടുക" പ്രചാരണത്തിന്റെ ഭാഗമായി കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ അദ്ധ്യക്ഷനായി. ആശീർ ഭവൻ ഡയറക്ടർ ഫാ. വിൻസെന്റ് വാരിയത്ത് മുഖ്യാതിഥിയായി. ഗാന്ധി പീസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. രാധാകൃഷ്ണൻ, ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് തെറ്റയിൽ, ജനറൽ സെക്രട്ടറി സാബു ജോർജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബെന്നി മൂഞ്ഞേലി, സോജൻ ജോർജ്, മനോജ് ഗോപി തുടങ്ങിയവർ സംസാരിച്ചു.