കൊച്ചി: റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യദിനം ലഹരിവിരുദ്ധദിനമായി ആചരിച്ചു. രാജേന്ദ്ര മൈതാനത്തെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഡോ.ടി.എസ് ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. കുരുവിള മാത്യൂസ്, സേവ്യർ തായങ്കേരി, അയൂബ് മേലേടത്ത്, കെ.ജി. രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, കെ.എസ്. ദിലീപ് കുമാർ, ഏലൂർ ഗോപിനാഥ്, കടവുങ്കൽ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു