sndp-union-paravur-
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാം ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തുന്നു

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 171-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് പതാകദിനത്തോടെ തുടക്കം. 72 ശാഖാ യോഗങ്ങളിലും ശ്രീനാരായണ കുടുംബ യൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലും ഭവനങ്ങളിലും പീതപതാക ഉയർത്തി. യൂണിയൻ ഓഫീസ് അങ്കണത്തിൽ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തി. കൺവീനർ ഷൈജു മനയ്ക്കപ്പടി പതാകദിന സന്ദേശം നൽകി. യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ അ‌ഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, ടി.എം. ദിലീപ്, വി.പി. ഷാജി എന്നിവരും വനിതാസംഘം, യൂത്ത്മൂവ്മെന്റ്, എംപ്ളോയിസ് ഫോറം, പെൻഷണേഴ്സ് ഫോറം, സൈബർസേന, ശാഖായോഗം, എന്നിവയുടെ ഭാരവാഹികളും ശാഖായോഗം പ്രവർത്തകരും പങ്കെടുത്തു. ഗുരുദേവകൃതികളെ ആസ്പദമാക്കിയുള്ള ശാഖാതല കലാസാഹിത്യ മത്സരങ്ങൾ നടന്നു. മേഖലാതല മത്സരങ്ങൾ 17നും യൂണിയൻ തല മത്സരങ്ങൾ 23, 24 തീയതികളിലും നടക്കും. ശ്രീനാരായണ ദിവ്യജ്യോതി പര്യടന ഉദ്ഘാടനം 28നും ദിവ്യജ്യോതി പ്രയാണം 29, 30, 31 സെപ്റ്റംബർ 1, 2 തീയതികളിലും നടക്കും. ജയന്തിദിനമായ സെപ്തംബർ 7ന് പറവൂർ നഗരത്തിൽ ജയന്തിദിന ഘോഷയാത്രയും തുടർന്ന് ശ്രീനാരായണ ജയന്തി ആഘോഷ സമാപന സമ്മേളനവും നടക്കും.