പള്ളുരുത്തി: കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ 20-ാം ഡിവിഷൻ മാനവികം പള്ളുരുത്തി സംഘടിപ്പിച്ച ചടങ്ങിൽ കേരളകൗമുദി പശ്ചിമ കൊച്ചി ലേഖകൻ സി.എസ്.ഷിജുവിനെ ആദരിച്ചു.പള്ളുരുത്തിയിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ ഷിജുവിന് അവാർഡ് സമ്മാനിച്ചു. പി.എസ്.വിജു അദ്ധ്യക്ഷത വഹിച്ചു. സുലഭ ഷാജി, പി.എസ്.വിജു, സുനിൽ മാത്യു, വി.എ.ശ്രീജിത്ത്, പി.ആർ. രചന, എം.വി. ബെന്നി, സ്മിത അലോഷ്യസ്, വി.പി.ശ്രീലൻ, ഫാ. വർഗീസ് പള്ളിപ്പറമ്പിൽ, അബ്ദുള്ള മട്ടാഞ്ചേരി, സി.ആർ.ബിജു, പ്രസന്നപ്രദീപ്, കെ.എ. മധു എന്നിവർ സംസാരിച്ചു.