കൊച്ചി: എം.പി.ഇ.ഡി.എ പെൻഷണേഴ്‌സ് ഫോറത്തിന്റെ വാർഷിക പൊതുയോഗം എം.പി.ഇ.ഡി.എ ഡയറക്ടർ ഡോ. റാംമോഹൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജിബിൻകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.എൻ. വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷാജി എസ്.എസ്. റിപ്പോർട്ടും ട്രഷറർ ടി.പി. ഉഷാർ കണക്കുകളും അവതരിപ്പിച്ചു. ജോയിന്ന് സെക്രട്ടറി കെ.കെ. മാധവൻ, കെ.ജി ബാലൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളായ ജാനു ശങ്കർ, സരള, സുശീല, കുര്യാക്കോസ്, ജെയിംസ് ജോസഫ്, കെ. കെ. മാധവൻ എന്നിവരെ ആദരിച്ചു.