u

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വെളിയനാട് ശാഖയുടെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. യു.എസ്. പ്രസന്നൻ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ.

പുതിയ ഭരണസമിതിയെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. ഭാരവാഹികളായി എൻ.ഡി. സന്തോഷ് (പ്രസിഡന്റ്), വൈസ് പ്രസിഡന്റ്: കൃഷ്ണൻകുട്ടി പി.കെ. (വൈസ് പ്രസിഡന്റ്), കൃഷ്ണലാൽ (സെക്രട്ടറി), റെജിമോൻ എ.കെ., സത്യൻ പി.കെ., കൃഷ്ണൻകുട്ടി വി.കെ., എ.എ. ചന്ദ്രബോസ്, സുമേഷ് എ.ഡി., കുമാരി രാജൻ, സാജു ടി.ആർ. എന്നിവരെയും, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ഹരിദാസ് ടി.ടി., വിശ്വംഭരൻ സി.കെ., സാലി മോഹൻ (ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.