ചോറ്റാനിക്കര: സി.പി.എം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗവും കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായിരുന്ന സി.കെ. റെജിയുടെ രണ്ടാം അനുസ്മരണത്തിന്റെ ഭാഗമായി സി.പി.എം. മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പരിപാടി സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി പള്ളിത്താഴത്ത് നിന്ന് ചുവപ്പ് സേന പരേഡിന്റെ അകമ്പടിയോടെ ആരംഭിച്ച അനുസ്മരണ റാലി കരവട്ടക്കുരിശിൽ സമാപിച്ചു. ഏരിയാ കമ്മിറ്റി അംഗം എം.പി. ഉദയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ബി. രതീഷ്, പി. വാസുദേവൻ, എം.ആർ. രാജേഷ്, പി.ഡി. രമേശൻ, കെ. ജോഷി, വി.കെ. വേണു, പി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.