u
എം.എ. ജോൺ അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചപ്പോൾ

ചോറ്റാനിക്കര: യൂത്ത് കോൺഗ്രസ് സ്ഥാപകദിനവും ക്വിറ്റ് ഇന്ത്യാ ദിനാഘോഷത്തിന്റെയും ഭാഗമായി യൂത്ത്ക്ലബ് രൂപീകരണവും ക്ലബ് അംഗങ്ങൾക്ക് ജേഴ്സി വിതരണവും എം.എ. ജോൺ അനുസ്മരണവും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീദേവി ശങ്കർ അദ്ധ്യക്ഷയായി. എം.എ. ജോൺ അനുസ്മരണ പൊതുയോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ നിർവഹിച്ചു. യൂത്ത് ക്ലബ് അംഗങ്ങൾക്കുള്ള ജേഴ്‌സി വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോംപോൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. അജി, പുഷ്കല ഷണ്മുഖൻ, എ.ജെ. ജോർജ്, എം.എം. ജയൻ, ജോമോൻ ജോയ്, റോബിൻ തോമസ്, നിബു തോമസ്, ജയ ശിവരാജ്‌, ജിൽജിത്, വിഷ്ണു,മോസ് ആന്റണി, ആനന്ദ്, ബേസിൽ തങ്കച്ചൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.