kssbank

കളമശേരി: കളമശേരി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. ജുനൈദ് ബുഷിരി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് മധു പുറക്കാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം ജമാൽ മണക്കാടൻ, നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, വൈസ് ചെയർപേഴ്‌സൺ സൽമ അബൂബക്കർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സുബൈർ, ബാങ്ക് വൈസ് പ്രസിഡന്റ് എം.ബി. അഷ്രഫ്, ഭരണസമിതി അംഗങ്ങളായ വിജിലിൻ ജോൺ, കെ.കെ. ഹസൈനാർ, കെ.എ. ബാബു, എ.കെ. നിഷാദ്, ഫാസിൽ ടി.എ., സലിം കാരുവള്ളി, റെജിൽ.ആർ, അഷ്‌കർ പനയപ്പിള്ളി, ഫില്ലി കാനപ്പിള്ളി, സിന്ധു രഘു, സൗഫിയാ നിയാസ്, ജോമി കെ.പി., സെക്രട്ടറി ഡോൺ ഡേവിസ് എന്നിവർ സംസാരിച്ചു.