വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ വയോജന സംഗമം പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജസ്റ്റിസ് കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനസംഖ്യയിൽ പ്രബല വിഭാഗമായ 60 വയസ് പിന്നിട്ടവരുടെ ക്ഷേമവും പരിപാലനവും ലക്ഷ്യമിട്ടായിരുന്നു സംഗമം. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, മെമ്പർമാരായ രാധിക സതീഷ്, സി.എച്ച്. അലി, ബിന്ദു തങ്കച്ചൻ, വി.ടി. സൂരജ് , കെ.കെ. രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു. സാമൂഹിക നീതി വകുപ്പിലെ കൃഷ്ണൻ ക്ലാസ് നയിച്ചു.