aiyf
എ.ഐ.വൈ.എഫ്. തൃക്കാക്കര മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: എ.ഐ.വൈ.എഫ് തൃക്കാക്കര മണ്ഡലം കൺവെൻഷൻ കാക്കനാട് കെ.സി. മാത്യു സ്മാരകത്തിൽ ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. പ്രമേഷ് വി.ബാബു അദ്ധ്യക്ഷനായി. സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ്ബാബു, കെ.പി. ആൽബർട്ട്, അജിത് അരവിന്ദ്, അശ്വന്ത് പുരുഷൻ, സനൂപ് ഉണ്ണി, രാജ് വൈറ്റില എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി രാജ് വൈറ്റില (പ്രസിഡന്റ്), സനൂപ് ഉണ്ണി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.