കൊച്ചി: വ്യാജമരുന്നുകളുടെ വ്യാപനം തടയാൻ ഔഷധ വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്‌ഗിസ്റ്റ്‌സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) പ്രസിഡന്റ് എ.എൻ. മോഹൻ, ജനറൽ സെക്രട്ടറി ആന്റണി തര്യൻ എന്നിവർ പറഞ്ഞു. ഔഷധ വ്യാപാരികളും വിതരണക്കാരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടേണ്ടതുണ്ടെന്നും ഇരുവരും പറഞ്ഞു.

അടുത്തിടെ ഹൈദരാബാദിൽ ഡ്രഗ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ നടത്തിയ പരിശോധനയിൽ 17 ലക്ഷം രൂപയുടെ വ്യാജ മരുന്നുകൾ പിടികൂടിയിരുന്നു. മെഡിക്കൽ ഷോപ്പുകൾ വലിയ ഡിസ്‌കൗണ്ടുകൾ ഓഫർ ചെയ്യുന്നതിലെ യാഥാർത്ഥ്യം കണ്ടെത്തേണ്ടതുണ്ട്. എന്നാൽ കമ്പനികളിൽ നിന്ന് അധിക ഓഫറുകൾ വാങ്ങി ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ട് നൽകുന്ന നല്ല പ്രവണത പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഭാരവാഹികൾ പറഞ്ഞു.