ആലുവ: ഗുരുദേവ ജയന്തി മഹോത്സവത്തിന് തുടക്കംക്കുറിച്ച് ആലുവ ശാഖയിൽ പ്രസിഡന്റ് അഡ്വ. കെ.പി. രാജീവൻ പീതപതാക ഉയർത്തി. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ, യൂണിയൻ വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖ സെക്രട്ടറി പി.കെ. ജയൻ, കെ.ആർ. ദേവദാസ്, സുകുമാരി ഗോപി, കലാവതി രവീന്ദ്രൻ, ടി.എം.വി. തമ്പി, വി. കൃഷ്ണൻകുട്ടി, എ.വി. ഷാജി, സുരേന്ദ്രൻ, എ.എൻ. രവി, ലീല സുകുമാരൻ, മീന ദേവദാസ്, ശോഭന, സജിത മന്തിയിൽ, ശാരദ ലക്ഷ്മണൻ, ശ്യാമള എന്നിവർ പങ്കെടുത്തു.