കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സഹയാത്രികൻ പ്രൊഫ.കെ. അരവിന്ദാക്ഷന്റെ പുതിയ പുസ്തകം. 'തിരിച്ചുപിടിക്കാം പ്രകൃതിയെയും മനുഷ്യനെയും' എന്നനാളെ പ്രകാശനം ചെയ്യുന്ന പുസ്തകത്തിലാണ് പലവിഷയങ്ങളിലും വിമർശനങ്ങളുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ സമീപനമാണ് പുലർത്തുന്നതെന്നും താരതമ്യപ്പെടുത്തുന്നുണ്ട്. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.കെ. അരവിന്ദാക്ഷന്റെ പുസ്തകം നാളെ വി.എം. സുധീരനാണ് പ്രകാശനം ചെയ്യുന്നത്. ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈകീട്ട് 3.30ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിലാണ് പുസ്തക പ്രകാശനം നടക്കുക.