devasam1

കുമ്പളങ്ങി: സി.പി.എം കുമ്പളങ്ങി സൗത്ത്, കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അംഗമായി തിരഞ്ഞെടുത്ത കെ.കെ. സുരേഷ് ബാബുവിന് കുമ്പളങ്ങിയിൽ സ്വീകരണംനൽകി. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.എ. പീറ്റർ അദ്ധ്യക്ഷനായി. കെ.ജെ. മാക്‌സി എം.എൽ.എ. ഉപഹാരം നൽകി. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ പി.എൽ. വിൻസന്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ജെയ്‌സൺ ടി.ജോസ്, ദീപു കുഞ്ഞുകുട്ടി, ബിന്ദു ജോണി, എൻ.ടി. സുനിൽ, എൻ.എസ്. സുനീഷ് എന്നിവർ സംസാരിച്ചു.