hussain-
ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച ഹുസൈൻ കുന്നുകരയെ എടത്തല അൽ അമീൻ കോളേജ് 1984- 86 ബാച്ച് ആദരിക്കുന്നു

ആലുവ: എടത്തല അൽ അമീൻ കോളേജ് 1984- 86 ബാച്ചിന്റെ സംഗമം അസോസിയേഷൻ പ്രസിഡന്റ് ഹുസൈൻ കുന്നുകര ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എം.പി. റഫീഖ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സി.ഐ. അബ്ദുൽ ജബ്ബാർ, എം.സി. പ്രസാദ്, സുനിൽ തിരുവാല്ലൂർ, ആമിന അലിക്കുഞ്ഞ്, അബ്ദുൽ അസീസ്, എം.എ. കബീർ, സുനീർ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച ഹുസൈൻ കുന്നുകരയെ ആദരിച്ചു.