കുമ്പളങ്ങി: ഫുട്ബാൾ, ഹോക്കി കോച്ചായി 54വർഷം പൂർത്തിയാക്കിയ കൊച്ചിയുടെ ഫുട്ബാൾ ആചാര്യൻ റൂഫസ് ഡിസൂസയേയും സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത യുവകായികപ്രതിഭകളെയും കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. ബാങ്ക് പ്രസിഡന്റ് നെൽസൻ കോച്ചേരി പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷാ പ്രദീപ് അദ്ധ്യക്ഷയായി. റൂഫസ് ഡിസൂസ കായിക യുവപ്രതിഭകളെ ആദരിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ അലോഷ്യസ്, പഞ്ചായത്ത് മെമ്പർ ജോസി വേലിക്കകത്ത്, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ സി.സി. ചന്ദ്രൻ, ഷാജി കുറുപ്പശേരി, സി.ജെ. ജോസഫ്, കെ.ജി. പൊന്നൻ, കെ.വി. ആന്റണി, ജോണി കുന്നുംപുറം, ശോഭാ ജോസഫ്, റോജൻ വരേകാട്ട്, ജെയ്സൻ കൊച്ചുപറമ്പിൽ, ജ്യോതിപോൾ, ബാങ്ക് സെക്രട്ടറി മരിയാ ലിജി എന്നിവർ സംസാരിച്ചു.
പി.ആർ. രശ്മി, വിപിൻ ബോബൻ, ജോസഫ് പോൾ, യോഹ ജിബിൻ, ആൽഫ്രഡ് ജോൺ, അലൻ ജോൺസൻ, ആൽബിൻ ജോൺസൻ, സാം ജോസഫ്, സെറഫിന പി.എസ്, അമൃത എം.എം, യാഷ് ആന്റണി, അക്സാ മേരി, നെഹ്മിയാൻ ജോർജ് എന്നിവർ ആദരവ് ഏറ്റുവാങ്ങി.