കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സ്ഥാപകദിനാചരണം സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പി.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അമൽ സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. സെമിനാറിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ലീന പോൾ മോഡറേറ്ററായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. സി.അജിത്, ഡോ. ഫിജി എഫ്. ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി എസ്.ബിമൽ, ജോയിന്റ് സെക്രട്ടറി ബി.എം.അതുൽ എന്നിവർ പ്രസംഗിച്ചു.