മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രൊഫ. എം.കെ. സാനു അനുസ്മരണം സംഘടിപ്പിച്ചു . ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ.കെ. വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.ജി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, ലൈബ്രറി സെക്രട്ടറി കെ. ഘോഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ എം.ആർ.രാജം, എ.എൻ. സിന്ധു, എം.ആർ. ബിനു, കെ.കെ. പുരുഷോത്തമൻ, ഇ.എ. ബഷീർ, കെ.ബി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.